07:54pm 12 August 2026
NEWS
എയിംസിന് അനുയോജ്യം കോട്ടയം ജില്ല അഡ്വ.ബിജു ഉമ്മൻ
12/08/2026  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എയിംസിന് അനുയോജ്യം കോട്ടയം ജില്ല  അഡ്വ.ബിജു ഉമ്മൻ

കോട്ടയം : കേരളത്തിന് അനുവദിക്കുന്ന എയിംസിനായി കോട്ടയം ജില്ലയെ പരി​ഗണിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. കേരളത്തിന്റെ ഏത് ഭാ​ഗത്തുനിന്നും എത്തിച്ചേരാൻ അനുയോജ്യമായ സ്ഥലമാണ് വെള്ളൂരിലേത്. റോഡ്- റെയിൽ സൗകര്യങ്ങളുമുണ്ട്. കാസർ​ഗോഡ് നിന്നോ, തിരുവനന്തപുരത്ത് നിന്നോ എത്തുന്നവർക്ക് മധ്യകേരളത്തിൽ തന്നെ മെച്ചപ്പെട്ട ചികിത്സലഭിക്കും. ഇത് യാത്രയുടെ ദൂരം കുറയ്ക്കും. സർക്കാരിന്റെ പക്കൽ മതിയായ ഭൂമിയുള്ളതിനാൽ കുടിയൊഴിപ്പിക്കലുകളോ, സാങ്കേതിക തടസങ്ങളോ ഉണ്ടാകാതെ  സ്ഥലലഭ്യത ഉറപ്പാക്കാം. എയിംസിന്റെ കാര്യത്തിൽ ഭാരതത്തിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ ശബരിമലയുടെ പ്രധാന്യം കൂടി കണക്കിലെടുക്കണം. കോട്ടയം ജില്ലയിൽ എയിംസ്  യാഥാർത്ഥ്യമായാൽ  ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ അടിയന്തരസാഹചര്യങ്ങളിൽ ഏറ്റവും വേ​ഗത്തിൽ ചികിത്സലഭ്യമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img